
വടകര: പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്ലനയുള്ള 12 ലിറ്റര്‍ വിദേശമദ്യവുമായി യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. മടപ്പള്ളി ഇടത്തില്‍ സനല്‍ ജാക്‌സനെയാണ് (38) ചോമ്പാല എസ്‌ഐ വി.കെ.മനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അഴിയൂര്‍ അണ്ടര്‍ പാസിന് സമീപം വാഹന പരിശോധന നടത്തി വരുമ്പോഴാണ് നിരോധിത മദ്യവുമായി പ്രതി സ്‌കൂട്ടറില്‍ എത്തിയത്. പോലീസിനെ കണ്ട് കടന്ന് കളയാന്‍ ശ്രമിച്ചപ്പോള്‍ സാഹസികമായി പിടികൂടുകയായിരുന്നു. ചോമ്പാല എസ്‌ഐ പി.അനില്‍കുമാര്‍, എഎസ്‌ഐ പി.പി.ബാബു, എസ്‌സിപിഒ എന്‍.എം.ഷൈബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെയും ചോമ്പാല പോലീസ് പിടികൂടിയിരുന്നു.