സംഘടിപ്പിക്കുന്ന ജില്ലാ റാലി വെള്ളിയോട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി. വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്, ഗൈഡുകളുടെ ക്യാമ്പാണ് ജില്ലാ റാലി . വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. വടകര വിദ്യാഭാസ ജില്ലാ ഓഫീസർ എം രേഷ്മ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് അഡൽറ്റ് റിമ്പോഴ്സ് ബാലചന്ദ്രൻ പാറച്ചോട്ടിൽ മുഖ്യാതിഥിയായി.
വാർഡ് മെമ്പർ എ.പി ഷൈനി, പി.പി കുഞ്ഞമ്മദ്, കെ.പി സതീശൻ, കൊയിലോത്ത് ശ്രീജിത്ത്, കെ.പി രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു . ജില്ലാ സെക്രട്ടറി പി. പ്രവീൺ സ്വാഗതവും ലാലി സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ദേശഭക്തിഗാനം, ക്യാമ്പ് ഫയർ എന്നിവയും നടന്നു.
സാഹസിക പ്രവർത്തനങ്ങൾ, ക്വിസ് മത്സരം, നൃത്തനിശ , സർവ്വമത പ്രാർഥന, പെജൻ്റ് ഷോ, ശാന്തി യാത്ര തുടങ്ങിയ പരിപാടികൾ റാലിയുടെ ഭാഗമായി നടക്കും. വിദ്യാഭ്വാസജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി 530 ലധികം സ്കൗട്ട് ഗൈഡുകളാണ് പങ്കെടുക്കുന്നത്. റാലി ഞായറാഴ്ച സമാപിക്കും.