
അന്വേഷണ സംഘം വടകരയിലേക്ക് തിരിച്ചു. രണ്ടു ദിവസം ബാങ്കുകള്‍ക്ക് അവധിയായതിനാലാണ് പോലീസ് തിരികെ പോന്നത്. രണ്ടാം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തുടര്‍ അന്വേഷണത്തിനായി വീണ്ടും പോലീസ് തിരിപ്പൂരിലേക്ക് പോകും.

ആവശ്യമായി വരുന്ന പക്ഷം രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ ഒന്നാം പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ച് മാനേജര്‍ മധ ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇയാളുടെ ബിനാമി ഏജന്റായാണ് കാര്‍ത്തിക് പ്രവര്‍ത്തിച്ചിരുന്നത്. കാര്‍ത്തിക്കിന്റെ സഹായത്താല്‍ നൂറിലധികം പേരുകളിലായാണ് പല ബാങ്കുകളിലുമായി നഷ്ടപ്പെട്ട സ്വര്‍ണം പണയം വെച്ചത്. 26.244.20 കിലോഗ്രാം പണയ സ്വര്‍ണമാണ് ബാങ്കില്‍ നിന്നു നഷ്ടപ്പെട്ടത്. നേരത്തെ കണ്ടെടുത്ത തമടക്കം 16 കിലോ 850 ഗ്രാം സ്വര്‍ണം ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. ഇനി പത്തു കിലോ സ്വര്‍ണം കണ്ടെത്താനുണ്ട്. ഇവ എത്രയും പെട്ടെന്ന് കണ്ടത്തി കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. തെളിവെടുപ്പിന് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, എസ്‌ഐ കെ.മനോജ്കുമാര്‍, എഎസ്‌ഐമാരായ അനില്‍കുമാര്‍, സുരേഷ്‌കുമാര്‍, സീനിയര്‍ സിപിഒ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.