Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പി.കെ.ദിവാകരനു വേണ്ടി സിപിഎം ശക്തികേന്ദ്രമായ പതിയാരക്കര നടുവയലിലും പ്രകടനം

February 8, 2025
in പ്രാദേശികം
A A
പി.കെ.ദിവാകരനു വേണ്ടി സിപിഎം ശക്തികേന്ദ്രമായ പതിയാരക്കര നടുവയലിലും പ്രകടനം
Share on FacebookShare on Twitter

വടകര: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പി.കെ.ദിവാകരനു വേണ്ടി മണിയൂരിലെ പതിയാരക്കര നടുവയലിലും

പ്രകടനം. ദിവാകരനെ തഴഞ്ഞതിനെതിരെ ഇരുപതോളം പേരാണ് ശനിയാഴ്ച രാത്രി നടുവയലില്‍ ശക്തമായ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്റെ നാടായ ഈ പ്രദേശം സിപിഎമ്മിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇവിടെയും പി.കെ.ദിവാകരനു വേണ്ടി പ്രകടനം നടന്നത് സിപിഎമ്മിനു ക്ഷീണമായി.
വിഭാഗീയത തുടച്ചുനീക്കി പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ തയ്യാറാവുക സഖാക്കളെ എന്ന മുദ്രാവാക്യം ചില നേതാക്കള്‍ക്കുള്ള മുന്നറിയിപ്പായി. പാര്‍ട്ടി അംഗങ്ങള്‍ ആരുമില്ലെങ്കിലും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തവരെല്ലാം. പതിയാരക്കരയിലെ അഭിനന്ദാണ് പ്രകടനം നയിച്ചത്. പ്രകടനം നടക്കുമെന്ന് സൂചനയുണ്ടായതിനെ തുടര്‍ന്ന് പലരേയും പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ നേരിട്ട് അഭ്യര്‍ഥിച്ചതായാണ് വിവരം.
ദിവാകരനെ ഒഴിവാക്കിയതിനു പിന്നാലെ അഞ്ചിടത്താണ് പ്രകടനം നടന്നിരിക്കുന്നത്.

RECOMMENDED NEWS

നരിപ്പറ്റ കണ്ണോത്ത് മാമി ഹജ്ജുമ്മ അന്തരിച്ചു

നരിപ്പറ്റ കണ്ണോത്ത് മാമി ഹജ്ജുമ്മ അന്തരിച്ചു

1 week ago
മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

മയക്ക്മരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: താലൂക്ക് വികസന സമിതി

3 months ago
മതമൈത്രി സദസും ഇഫ്താര്‍ വിരുന്നുമൊരുക്കി കെ.റെയില്‍ വിരുദ്ധ സമിതി

മതമൈത്രി സദസും ഇഫ്താര്‍ വിരുന്നുമൊരുക്കി കെ.റെയില്‍ വിരുദ്ധ സമിതി

3 months ago

ഓര്‍ക്കാട്ടേരി താലപ്പൊലി മഹോത്സവവും ചന്തയും 26 മുതല്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal