ആർഎംപിഐ കുറ്റപ്പെടുത്തി. 2024-25 ലെ പദ്ധതി ചെലവുകൾ പകുതിയാക്കി കുറച്ച് ബജറ്റിനെ തന്നെ പ്രഹസനമാക്കിയതായി ആർഎംപിഐ ആരോപിച്ചു. സർക്കാർ നടപടികൾ ബജറ്റിൻ്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കി. ദരിദ്ര ജനതയുടെ വരുമാന വർധനക്കും തൊഴിൽ ലഭ്യതക്കും പദ്ധതികളില്ല.
വൻകിട സ്വകാര്യ സംരംഭകർക്ക് പറുദീസയൊരുക്കുമെന്നതാണ് സർക്കാർ നയത്തിൻ്റെ കാതലെന്ന് ബജറ്റ് വക്തമാക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനപ്പെടുത്തി അദാനി ഗ്രൂപ്പിൻ്റെ സാമന്ത സാമ്രാജ്യമൊരുക്കിയാണ് കേരളത്തിലെ സർക്കാരിൻ്റെ വികസന നയമെന്ന് ബജറ്റ് പ്രസംഗം വെളിപ്പെടുത്തുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ചുമതലപ്പെടുത്തിയാലും അവതരിപ്പിക്കാവുന്നതാണ് ബാലഗോപാലൻ്റെ ബജറ്റ്.
മുതലാളിമാർക്ക് സ്ഥലമെടുത്തു കൊടുക്കുന്ന റിയൽ എസ്റ്റേറ്റ് ഏജൻസിയായാണ് കേരള സർക്കാർ വികസിക്കുന്നതെന്ന് ആർഎംപിഐ കുറ്റപ്പെടുത്തി. ഗാസയിൽ നിന്ന് പാലസ്തീൻകാരെ കുടിയൊഴിപ്പിച്ച് ടൂറിസം കേന്ദ്രമാക്കുമെന്ന അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിൻ്റെ പ്രഖ്യാപനത്തെ വിമർശിച്ചാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. മത്സ്യതൊഴിലാളി ജനതയെ കുടിയൊഴിപ്പിച്ച് തീരദേശം ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ട്രമ്പിൻ്റെ കേരള പതിപ്പാണ്.
ഗ്രാമീണ മേഖലയിലടക്കം കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ മോശമായിക്കൊണ്ടിരിക്കെ ചികിത്സാ ടൂറിസം പ്രഖ്യാപനം ചികിത്സാകച്ചവട കേന്ദ്രങ്ങൾക്കുള്ള സമ്മാനമാണ്. വിദേശികളെ ഇവിടെ ചികിത്സക്കെത്തിക്കുന്നതല്ല സർക്കാരിൻ്റെ ആരോഗ്യ നയത്തിൻ്റെ അടിസ്ഥാനമാവേണ്ടതെന്ന് ആർഎംപിഐ ചൂണ്ടിക്കാട്ടി.
ജാഗ്രതയോടെ ജനങ്ങൾക്കാവശ്യവും അനുയോജ്യവുമായ വിധത്തിൽ സാങ്കേതികവിദ്യാവികസനത്തിന് നയ രൂപീകരണം നടത്താൻ തയ്യാറാവണം. വികസനത്തിൻ്റെ പേരിലുളള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഭ്രമം ഗുണകരമാവില്ലന്നും അവധാനതയോടെ ഇടപെടാൻ സർക്കാർ തയ്യാറാവുകയും വേണം.
കാർഷിക ഉൽപാദന വളർച്ചയും കർഷകക്ഷേമവും പരിഗണിക്കപ്പെടുന്നില്ല. കാർഷിക പദ്ധതികളുടെ ഫലപ്രാപ്തി ഓഡിറ്റ് ചെയ്യപ്പെടണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു.
പൊതുജനങ്ങളെ ആകെ ബാധിക്കുന്ന നികുതി നിർദ്ദേശങ്ങളാണുള്ളത്. നികുതിക്കായി വൻകിടക്കാരെ തൊടാൻ സർക്കാർ തയ്യാറാവുന്നില്ല. ഭൂനികുതി വർധന കുറക്കണമെന്ന് ആർഎംപിഐ ആവശ്യപ്പെട്ടു.