വടകര: അഴിയൂരില്‍ നിന്ന് 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ന്യൂമാഹി ആയ്യത്താന്‍ വീട്ടില്‍
ശ്രീരാഗിനെയാണ് (24) വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചോമ്പാലില്‍ കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ സി ഫുഡ് റസ്റ്റോറന്റിനു മുന്‍വശത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുരേഷ് കുമാര്‍ സി.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ് കെ, മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
