Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അല്‍ഫാമില്‍ പുഴുക്കള്‍; കുമ്മങ്കോട്ടെ സ്ഥാപനത്തിന് ഹെല്‍ത്ത് അധികൃതരുടെ പൂട്ട്

February 7, 2025
in പ്രാദേശികം
A A
അല്‍ഫാമില്‍ പുഴുക്കള്‍; കുമ്മങ്കോട്ടെ സ്ഥാപനത്തിന് ഹെല്‍ത്ത് അധികൃതരുടെ പൂട്ട്
Share on FacebookShare on Twitter

നാദാപുരം: കുമ്മങ്കോട്ടെ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത്. ഏറെ പഴക്കം ചെന്ന ഭക്ഷണപദാര്‍ഥങ്ങളാണ് വില്‍പന നടത്തുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടി. ആഴ്ചകളോളം പഴകിയ അല്‍ഫാം, പോത്തിറച്ചി, ആടിന്റെയും പോത്തിന്റെയും ലിവര്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ നിലയില്‍ സൂക്ഷിക്കുന്നതായി കണ്ടെത്തി.
കുമ്മങ്കോട്ടെ ടി.കെ.കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍ നിന്ന് ഇന്നലെ രാത്രി സമീപവാസി വാങ്ങിയ അല്‍ഫാമില്‍ പുഴുക്കളെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ടി.കെ.കാറ്ററിംഗില്‍ ആരോഗ്യവിഭാഗം
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. വേവിക്കാന്‍ വേണ്ടി വെച്ച ഏകദേശം 15 കിലോ ചിക്കന്‍ മണിക്കൂറുകളോളം ഫ്രീസ് ചെയ്യാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ച നിലയിലും ദുര്‍ഗന്ധം വമിക്കുന്നതായും കണ്ടെത്തി. പഴകിയ ഭക്ഷണത്തില്‍ നിരോധിച്ച കളറുകള്‍ ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്ഥാപനം 40 ദിവസത്തോളം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതേ സ്ഥാപനത്തിനെതിരെ നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസു ഫയല്‍ ചെയ്തതായും ആരോഗ്യവിഭാഗം അറിയിച്ചു.
കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ആരോഗ്യവിഭാഗം സ്ഥാപനം അടച്ചുപൂട്ടി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും അല്‍ഫാം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ്, ജെഎച്ച്‌ഐമാരായ കെ.ബാബു, വി.പിറീന. എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

വടകരയില്‍ അഞ്ച് കുട്ടിക്കള്ളന്മാര്‍ പിടിയില്‍; ഇവര്‍ മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തു

വടകരയില്‍ അഞ്ച് കുട്ടിക്കള്ളന്മാര്‍ പിടിയില്‍; ഇവര്‍ മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തു

3 months ago
നാടക പ്രതിഭ സുഗുണേഷ് കുറ്റിയിലിന് ആദരം വ്യാഴാഴ്ച

നാടക പ്രതിഭ സുഗുണേഷ് കുറ്റിയിലിന് ആദരം വ്യാഴാഴ്ച

2 months ago
മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

5 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

കേരളം ചുട്ടുപൊളളുന്നു; കരുതിയിരിക്കാൻ നിർദ്ദേശം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal