ചോമ്പാല: വിഷരഹിത സംയോജിത പച്ചക്കറി കൃഷിയുമായി സിപിഎം ഒരുക്കം തുടങ്ങി.
ഒഞ്ചിയം ഏരിയാതല ഉദ്ഘാടനം കുഞ്ഞിപ്പള്ളി താഴെ സിപി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് നിര്‍വഹിച്ചു. സുജിത് പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ വനിത സഹകരണസംഘം പ്രസിഡന്റ് ബിന്ദുജെയ്സണ്‍ വളം വിതരണം നടത്തി.
എ.പി.വിജയന്‍, വി.ജിനീഷ്, പി.കെ.ബാലകൃഷണന്‍ എന്നിവര്‍ സംസാരിച്ചു. വെണ്ട, വെള്ളരി, ചീര, കയപ്പ തുടങ്ങി വൈവിധ്യമാര്‍ന്ന പച്ചക്കറി ഇനങ്ങളുടെ കൃഷിയാണ് നടത്തുന്നത്. ഇതിനു പുറമെ കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തും വളവും നല്‍കും.