രൂപീകരിക്കുക, എൽത്രി ലൈസൻസ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആയുർവേദ തൊഴിലാളി യൂണിയൻ സിഐടിയു ഫെബ്രുവരി 20ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റ പ്രചാരണാർഥം നടക്കുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് ഫെബ്രുവരി 14ന് വടകരയിൽ സ്വീകരണം നൽകും.
വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ.ടി പ്രേമൻ അധ്യക്ഷനായി. സി.കെ കുഞ്ഞമ്മദ്, രാജേഷ് ഗുരുക്കൾ, കെ.വി മുഹമ്മദ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി.കെ വിനു (ചെയർമാൻ), കെ.വി മുഹമ്മദ് ഗുരുക്കൾ, ടി.പി രാജൻ (വൈസ് ചെയർമാൻമാർ), രാജേഷ് ഗുരുക്കൾ (കൺവീനർ), കെ.ടി പ്രേമൻ, സി.കെ കുഞ്ഞമ്മദ് (ജോ. കൺവീനർമാർ), സുനിൽ വൈദ്യർ (ട്രഷറർ).