Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

February 7, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു
Share on FacebookShare on Twitter

കൊയിലാണ്ടി: സബ് ട്രഷറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. കോടതി വളപ്പില്‍ പഴയ ട്രഷറി

കെട്ടിടത്തിന്റെ സ്ഥാനത്താണ് ഒന്നര കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തി ഫെബ്രുവരി എട്ടിന് തുടങ്ങും. കാനത്തില്‍ ജമീല എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗമാണ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്.

കൊയിലാണ്ടി കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നര കോടി രൂപ അനുവദിച്ചത്. നിലവില്‍ അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്.

ട്രഷറി പ്രവര്‍ത്തനം വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലായത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രവൃത്തി ആരംഭിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദ്ദേശിച്ചത്.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി കരാറെടുത്ത എച്ച്എല്‍എല്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

കാറില്‍ കഞ്ചാവും എംഡിഎംഎയും; രണ്ട് പേര്‍ അറസ്റ്റില്‍

കാറില്‍ കഞ്ചാവും എംഡിഎംഎയും; രണ്ട് പേര്‍ അറസ്റ്റില്‍

5 months ago
മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

2 months ago
കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

3 months ago
തോടന്നൂര്‍ താഴെ കിണറുള്ളകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

തോടന്നൂര്‍ താഴെ കിണറുള്ളകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal