വടകര: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെഎടിഎഫ്) കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം നാളെ (ശനി) വടകര

കോണ്‍വെന്റ് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുല്‍ ഹഖീം പതാക ഉയര്‍ത്തും. 10 ന് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ മുഖ്യാതിഥിയായിരിക്കും. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. 11.30 ന് സംഘടനാ സെഷന്‍ കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി മുഖ്യാതിഥിയായിരിക്കും. കെഎടിഎഫ് പിന്നിട്ട 67 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് പ്രഭാഷണം നടത്തും. 12.30 ന് ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍

അണിനിരക്കുന്ന പ്രകടനം വടകര നഗരത്തില്‍ നടക്കും
ഉച്ചക്കു ശേഷം രണ്ടിന് ഇശല്‍ വിരുന്ന് കെഎടിഎഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകന്‍ താജുദ്ദീന്‍ വടകര മുഖ്യാതിഥിയായിരിക്കും. മൂന്നിന് യാത്രയയപ്പ് സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും കെഎടിഎഫ് സംസ്ഥാന സെക്രട്ടറി ടി.സി. അബ്ദുല്‍ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി.മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി എം.എ.ലത്തീഫ്, സെക്രട്ടറി ഉമ്മര്‍ ചെറുപ്പ സംസ്ഥാന സമിതി അംഗം അബ്ദുസ്സലാം കാവുങ്ങല്‍ തുടങ്ങിയവര്‍ സംസാരിക്കും.
