ഹരിതാമൃതം-2025ല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി എന്നവിഷയത്തെ അധികരിച്ചു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത്


കാലത്ത് ശാസ്ത്രീയവും ആരോഗ്യകരവുമായ ഭക്ഷണരീതിയും ജീവിതരീതിയും എന്ന വിഷയത്തില്‍ നടന്ന പഠനക്ലാസ്സില്‍ എം.അനൂപ് വിഷയം അവതരിപ്പിച്ചു. കുനിയില്‍ വത്സലന്റെ അധ്യക്ഷതയില്‍ പത്മനാഭന്‍ കണ്ണമ്പ്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ.സുധീര്‍ സ്വാഗതവും കെ.പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
പി.ബാലന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഹരിതാമൃതം ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്ന പി.ബാലന്‍ മാസ്റ്ററുടെ പേരില്‍ വടകര വിദ്യാഭ്യസജില്ലയിലെ സ്‌കൂളുകളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കയി ഏര്‍പെടുത്തിയ അവാര്‍ഡുകള്‍ ചത്തങ്കോട് എജെ മെമ്മോറിയല്‍, വൈക്കിലിശ്ശേരി യുപി,
അറക്കിലാട് ജെബി എന്നീ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. ചെയര്‍മാന്‍ പി.പി.ദാമോദരന്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. പ്രൊഫ.കെ.കെ.മഹമൂദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചരിത്ര ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ് ബാലന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. ടി.കെ.രാമദാസ് സ്വാഗതവും കെ.പി.വിനോദന്‍ നന്ദിയും പറഞ്ഞു.
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് കെ. തങ്കച്ചന്‍ വൈദ്യര്‍ ക്ലാസെടുത്തു. ജനറല്‍ കണ്‍വീനര്‍ വി.പി.രമേശന്‍ അധ്യക്ഷത വഹിച്ചു. പി.കെ.പ്രകാശന്‍ സ്വാഗതവും ഒ.എ.ലക്ഷ്മി നന്ദിയും പറഞ്ഞു.