വടകര: 30 വര്‍ഷം നീണ്ട മാന്ത്രിക പ്രകടനത്തിന് അംഗീകാരമായി രാജീവ് മേമുണ്ടക്ക് ജാദു ശ്രേഷ്ഠ പുരസ്‌കാരം. മാജിക് രംഗത്തെ
സമഗ്ര സംഭാവനക്കാണ് കൊല്ലം മജീഷ്യന്‍സ് അസോസിയേഷന്‍ ഏര്‍പെടുത്തിയ പുരസ്‌കാരം രാജീവ് മേമുണ്ടയെ തേടിയെത്തിയത്.
മാജിക് എന്ന കലയെ സാമൂഹിക പുരോഗതിക്കായി സമര്‍പിക്കുകയും കേരളത്തിലങ്ങോളമിങ്ങോളം നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാര്‍ഡ്. വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി ഒമ്പതിന് മഹാ മാന്ത്രികന്‍ വാഴക്കുന്നം നമ്പുതിരി അനുസ്മരണവും മാജിക് മത്സരവും നടക്കുന്ന കൊല്ലം ആശ്രാമം ശ്രീ നാരായണ മന്ദിരത്തില്‍ ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ സമ്മാനിക്കും.
സിപിഎം മണിയൂര്‍ കരുവാണ്ടിമുക്ക് ബ്രാഞ്ച് അംഗമായ രാജീവന്‍ മേമുണ്ട കേരള യുക്തിവാദി സംഘം, ശാസ്ത്ര സാഹിത്യ
പരിഷത്ത്, പ്രരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളിലൊക്കെ സജീവമാണ്. വടകരയിൽ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്നു.
ഭാര്യ റീന വടകര സഹകരണ ആശുപത്രി നേഴ്‌സാണ്. മകള്‍ അനുപമ മൈസൂരില്‍ ബിഎസ്.സി നേഴ്‌സിങിനു പഠിക്കുന്നു. മകന്‍ ആശിഷ് മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്എസ്എല്‍സി വിദ്യാഥിയാണ്. 10 വര്‍ഷമായി മണിയൂരിലാണ് രാജീവ് മേമുണ്ടയും കുടുംബവും താമസം.