
കര്‍ശനമായി നടപ്പിലാക്കുക, ക്ഷേമ നിധി പോരായ്മകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചിന്റ പ്രചാരണാര്‍ഥം വാഹന പ്രചാരണ ജാഥക്കു തുടക്കമായി. നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.ദാസന്‍ ജാഥാ ലീഡര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.പി.അനില്‍ കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വി.കെ.വിനു അധ്യക്ഷനായി. ജാഥാ ഉപ ലീഡര്‍ കെ.പി.സജീഷ്, മാനേജര്‍ ശശികുമാര്‍ പേരാമ്പ്ര, ജാഥാ അംഗങ്ങളായ കെ.അജിത കുമാരി, മഞ്ജുള, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി ഹരിദാസന്‍ സ്വാഗതവും കെ.ടി.പ്രേമന്‍ നന്ദിയും പറഞ്ഞു.
ജാഥ വെള്ളിയാഴ്ച രാവിലെ 10ന് കല്ലാച്ചി, 11.30 കുറ്റ്യാടി, പകല്‍ 1ന് പേരാമ്പ്ര, 3.30ന് കൊയിലാണ്ടി, വൈകിട്ട് 5ന് നടുവണ്ണൂര്‍, 6ന് മുക്കം (സമാപനം)