Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

February 6, 2025
in പ്രാദേശികം
A A
പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം
Share on FacebookShare on Twitter

വടകര: പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ നടപടി വടകര

ഏരിയാ കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. 21 അംഗ ഏരിയാ കമ്മിറ്റി യോഗത്തില്‍ മൂന്നോ നാലോ പേരൊഴികെ മറ്റുള്ളവരെല്ലാം നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതായാണ് വിവരം. ന്യായീകരണമില്ലാത്ത നടപടിയായിപ്പോയെന്ന് ഇവരെല്ലാം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറി എം.മഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ഭാസ്‌കരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗമാണ് ഇന്നലെ വടകരയില്‍ നടന്നത്. അംഗങ്ങളുടെ വികാരം അറിയുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടന്ന ഏരിയാ കമ്മിറ്റി യോഗം പലരുടേയും രോഷപ്രകടനമായി.

യോഗത്തില്‍ പങ്കെടുത്തവരൊക്കെ പി.കെ.ദിവാകരനെതിരായ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അണികളുടെ വികാരം പങ്കുവെക്കും മട്ടിലാണ് ഇവരുടെ പ്രതികരണം. ഇപ്പോള്‍ നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായെന്ന് ഇവര്‍ പറഞ്ഞു. ചിട്ടയായി നടന്ന ജില്ലാ സമ്മേളനത്തിന്റെ ശോഭ കെടുത്തും മട്ടിലായി നടപടി. പലരും അംഗത്വം പുതുക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണെന്ന കാര്യവും അംഗങ്ങള്‍ ഓര്‍മിപ്പിച്ചു. നേതാക്കളുടെ പ്രീതി പിടിച്ചുപറ്റുന്നവരെ കമ്മിറ്റികളിലേക്കു പരിഗണിക്കുന്ന രീതി സംഘടനക്കു യോജിച്ചതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ജില്ലാ സമ്മേളനം കൈക്കൊണ്ട തീരുമാനം തിരുത്താതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് പൊതുവെ യോഗത്തിലുയര്‍ന്നത്.

മണിക്കൂറുകള്‍ നീണ്ട യോഗത്തിലെ പൊതുവികാരം നേതാക്കള്‍ മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. വടകരയിലെ പ്രശ്‌നം സംസ്ഥാന നേതൃത്വം ഗൗരവമായാണ് കാണുന്നത്. പ്രശ്‌നപരിഹാര നടപടി താമസിയാതെ ഉണ്ടാവുമെന്നു കരുതാം.

RECOMMENDED NEWS

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

2 months ago
വട്ടോളി പടിക്കലക്കണ്ടി ദേവി അന്തരിച്ചു

വട്ടോളി പടിക്കലക്കണ്ടി ദേവി അന്തരിച്ചു

1 month ago
സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി

ജഡ്ജിയില്ല; വടകര എംഎസിടി നിശ്ചലമായിട്ട് അഞ്ചുമാസം

3 weeks ago
അരൂരില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

അരൂരില്‍ എംഡിഎംഎയുമായി പിടിയിലായവര്‍ വന്‍ റാക്കറ്റിലെ കണ്ണികള്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal