വടകര: ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അപവാദ
പ്രചരണം നടത്തിയവര്‍ക്കു നേരെ നിയമ നടപടി ശക്തമാക്കി പാര്‍ട്ടി. എന്‍.വേണു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടച്ചേരി പോലീസാണ് അന്വേഷണം നടത്തുന്നത്.
ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനും തീരുമാനിച്ചു ഇവര്‍ക്ക് അഡ്വ.ഹരീഷ് കാരയില്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഫേസ് ബുക്കിലും വാട്ട്‌സപ്പ് ഗ്രൂപ്പുകളിലും പോസ്റ്റുകളാക്കി പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ആര്‍എംപിഐ അറിയിച്ചു.