വേളം: മാലിന്യമുക്തം നവകേരളം ജനകിയ ക്യാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ
നേതൃത്വത്തില്‍ തീക്കുനിയില്‍ ശുചിത്വ സന്ദേശ പദയാത്ര നടത്തി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പദയാത്രയിലും ശുചീകരണത്തിലും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.സി. ബാബു പദയാത്ര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ.ഷൈനി അധ്യക്ഷയായി. ആരോഗ്യ സമിതി അധ്യക്ഷ സുമ മലയില്‍, മെമ്പര്‍മാരായ എം.സി. മൊയ്തു, തായന ബാലാമണി, അനീഷ പ്രദീപ്, ശുചിത്വ മിഷന് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശാലത, എച്ച്ഐ നിഖില്‍ രാജ്, ജെഎച്ച്ഐമാരായ നന്ദകുമാര്‍, ബാബു,
കില പ്രതിനിധി രജിന, എം.എം.ചാത്തു, കെ.വി.വിജേഷ്, പി.കെ.സുരേഷ് ബാബു, സിയാദ് ചാലില്‍, റഷീദ്, കെ.തങ്കം തുടങ്ങിയവര്‍ പങ്കെടുത്തു.

