അരൂര്‍: അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും പാലിയേറ്റിവ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ട് ശേഖരണവും പുറമേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ രവി കൂടത്താങ്കണ്ടി നിര്‍വഹിച്ചു.
ഉദയഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീകാന്ത് .എസ്. പരിപ്പില്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി. കെ ശ്രീജിത്ത് ട്രസ്റ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഫണ്ട് പ്രവാസിയും പാലിയേറ്റീവ് പ്രവര്‍ത്തകനുമായ ഉരുട്ടിന്റവിട അബ്ദുള്ളയില്‍ നിന്ന് ട്രസ്റ്റ് ട്രഷറര്‍ അനീഷ് കുറ്റിയില്‍ ഏറ്റുവാങ്ങി. കെഎംസിസി ഖത്തര്‍ സംഘടനയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടുകളും മറ്റ് സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഉരുട്ടിന്റവിട അബ്ദുള്ള അറിയിച്ചു. വ്യക്തികളും സംഘടനകളും സംഭാവന നല്കിയ പാലിയേറ്റിവ് ഉപകരണങ്ങള്‍ ട്രസ്റ്റ് അംഗങ്ങള്‍ ഏറ്റുവാങ്ങി. പുറമേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ റീത്താ കണ്ടോത്ത്, പി.കെ.അലീമത്ത്, ഉദയ ഗ്രന്ഥശാല സെക്രട്ടറി എന്‍.ടി.ഹരിദാസന്‍, ടൈഗേഴ്‌സ് ക്ലബ്ബ് സെക്രട്ടറി എന്‍.ടി.ഷാജി, ട്രസ്റ്റ് ഡയറക്ടര്‍മാരായ എം.കെ.ശശി, കെ.പി.സുജിത്ത്, പി.ടി.കെ.അനീഷ്, എന്‍.കെ.ഗണേശന്‍, സി.കെ.ബാബു, കെ.പി.ഷാജി. എ.പവിത്രന്‍, വി.വി.ലിജിന, പി.എം.ഷില്‍ന തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് കണ്‍വീനര്‍ പി.കെ.അജിത് കുമാര്‍ സ്വാഗതവും ഡയറക്ടര്‍ വി.കെ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.