പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നാളെ (വെള്ളിയാഴ്ച) വടകരയില്‍ പൊതുസമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പൊതുസമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഉദ്ദേശിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് വടകര സാംസ്‌കാരിക ചത്വരത്തില്‍ ഇസ്ലാം, ഇസ്ലാമോഫോബിയ, ജമാഅത്തെ ഇസ്ലാമി എന്ന തലക്കെട്ടില്‍ പൊതുസമ്മേളനം നടക്കും. പരിപാടിയില്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍, കെ.എ.ഷഫീഖ്, കെ.കെ.ബാബുരാജ്, ഫൈസല്‍ പൈങ്ങോട്ടായി, ശഫാഖ് കക്കോടി എന്നിവര്‍ സംബന്ധിക്കും.
ഏഴു പതിറ്റാണ്ടിലധികമായി ഇന്ത്യയില്‍ വ്യവസഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഏക മാനവികതയും സാഹോദര്യ-സൗഹ്യദ കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിച്ചാണ് ഇക്കാലമത്രയും ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. സേവന മേഖലകളിലും ദുരന്തസമയങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ കാഴ്ച വെച്ചിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പി.ആര്‍.സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്നു ഹംസ, വടകര ഏരിയ വൈസ് പ്രസിഡന്റുമാരായ ഹൈദ്രോസ് തങ്ങള്‍, കെ.അബ്ദുല്ല, ഏരിയ കമ്മിറ്റി അംഗം വി.മന്‍സൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.