Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അനാഥരാക്കരുത് മാതാപിതാക്കളെ; ഹരിതാമൃതത്തിന് പ്രൗഢഗംഭീര തുടക്കം

February 6, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
അനാഥരാക്കരുത് മാതാപിതാക്കളെ; ഹരിതാമൃതത്തിന് പ്രൗഢഗംഭീര തുടക്കം
Share on FacebookShare on Twitter

വടകര: അനാഥരാക്കരുത് മാതാപിതാക്കളെ എന്ന സന്ദേശവുമായി ഹരിതാമൃതം 2025 ന് വടകര ടൗണ്‍ഹാളില്‍ പ്രൗഢഗംഭീര
തുടക്കം. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിജ്ഞാനം ഗ്രാമങ്ങളിലേക്ക് എത്തിച്ചു വിദ്യാര്‍ഥികളെ അനുഭവങ്ങളിലൂടെ വളര്‍ത്തി എടുക്കണം എന്ന് കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
സമുദ്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ആസ്ഥാന ഗുരുനാഥന്‍ കെ. ഗോപാലന്‍ വൈദ്യര്‍ ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ ബ്രോഷര്‍ പ്രകാശനം മുന്‍ മന്ത്രി സി. കെ. നാണു അഡ്വ. ഇ നാരായണന്‍ നായര്‍ക്ക് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികളായ സതീശന്‍ കുരിയാടി, പ്രസാദ് വിലങ്ങില്‍, വിജയബാബു, സോമന്‍ മുതുവന, എ.പി.ഷാജിത്, കെ.പ്രകാശന്‍, പി.സോമശേഖരന്‍, പി.സത്യനാഥന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
വനിതാ കര്‍ഷക സ്ലസി ഏറാമല അപസ്മാര ചികിത്സകന്‍ എം. ദാമോദരന്‍ വൈദ്യര്‍, ചീര സ്‌ക്വാഷ് ഉല്‍പ്പാദക സുജാത ഗുരുവായൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവരെ ലതിക ശ്രീനിവാസ് പരിചയപെടുത്തി. ഹരിതമൃതം ചെയര്‍മാന്‍ പി. പി. ദാമോദരന്‍ പൊന്നാട അണിയിച്ചു. ട്രസ്റ്റ് ഖജാന്‍ജി പി പി പ്രസീത് കുമാര്‍ മംഗളപത്രം സമര്‍പ്പിച്ചു.
ഹരിതാമൃതം 2010ല്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച കെ പി ചന്ദ്രശേഖരന്‍, കെഞ്ചേരി നാരായണന്‍, പി പി രാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഹരിതാമൃതത്തിന്റെ പിന്നിട്ട വഴികള്‍ ഹരിതാമൃതം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്തു ഗംഗാധരന്‍ അവതരിപ്പിച്ചു.
ഹരിതമൃതം ചീഫ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു ഈയിടെ മരണപെട്ട പി.ബാലന്‍ മാസ്റ്ററെ നിലവിലത്തെ ചീഫ് കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍. കെ. കെ മഹമൂദും ഹരിതാമൃതം സ്ഥാപിക്കുന്നതില്‍ പങ്കാളിയായ ജെ.രാമാനന്ദനെ എന്‍.കെ.ഭാസ്‌കരനും അനുസ്മരിച്ചു. കെ.ആരിഫ് നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

ഒപ്പരം അഖിലേന്ത്യാ വോളി: കേരള പോലീസിന് വിജയം

ഒപ്പരം അഖിലേന്ത്യാ വോളി: കേരള പോലീസിന് വിജയം

1 month ago
വട്ടോളി ഗവ: യുപി ശതാബ്ദി ആഘോഷം തുടങ്ങി

വട്ടോളി ഗവ: യുപി ശതാബ്ദി ആഘോഷം തുടങ്ങി

3 months ago

തൂണേരിയില്‍ വയോജന സംഗമവും കലാമേളയും

4 months ago
വടകരയില്‍ ഉജ്വല മെയ്ദിന റാലി

വടകരയില്‍ ഉജ്വല മെയ്ദിന റാലി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal