ചാനിയം കടവ്: തിരുവള്ളൂര്‍ കിഴക്കേടത്ത് ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. 5,6,7 തിയതികളിലാണ് ഉത്സവം. ആറിന് പള്ളി
ഉണര്‍ത്തല്‍, നൂറു തളിക്കല്‍, കഴകം വക ഇളനീര്‍ വരവ്, മേലേരി വിറക് വരവ്, ഇളനീര്‍ വരവുകള്‍, തിരുവുടയാടവരവ്, തിരുവുടയാട ചാര്‍ത്തല്‍, പൂക്കുന്തം വരവ് തിരുവായുധം വരവ്, തിരുവായുധം അകം കൂട്ടല്‍, പന്തം വരവ്, ദീപാരാധന, ഭഗവതിയുടെ വെള്ളാട്ട്, കുട്ടിച്ചാത്തന്റെ വെള്ളാട്ട്, പൂക്കലശം വരവുകള്‍, ഗുളികന്റെ വെള്ളാട്ട്, വിഷ്ണുമൂര്‍ത്തിയുടെ വെള്ളാട്ട്, മേലേരി അഗ്‌നി തെളിയിക്കല്‍, ഗുരുകാരണവരുടെ വെള്ളാട്ട്, തണ്ടാന്‍ വരവ്, ഇളങ്കോലം എന്നീ ചടങ്ങുകള്‍ ആണ് ഉണ്ടാവുക. ഏഴിന് അഴിയും കാലും നിവര്‍ത്തല്‍, ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, വിഷ്ണുമൂര്‍ത്തി തിറ, അന്നദാനം, കനലാട്ടം, ഗുരുതി, ഗുരുകാരണവരുടെ തിറ, താലപ്പൊലിയും ഭഗവതിയുടെ അഴിമുറിത്തിറയും എന്നിവ ഉണ്ടാകും. 24ന് വൈകുന്നേരം വാളകംകൂട്ടല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.
വി.കെ.കുട്ടി പ്രസിഡന്റും എന്‍.എം.ഉല്ലാസ് സെക്രട്ടറിയും എന്‍.കെ.സതീഷ് ഖജാന്‍ജിയുമായ ക്ഷേത്രപരിപാലന സമിതിയാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്.

വി.കെ.കുട്ടി പ്രസിഡന്റും എന്‍.എം.ഉല്ലാസ് സെക്രട്ടറിയും എന്‍.കെ.സതീഷ് ഖജാന്‍ജിയുമായ ക്ഷേത്രപരിപാലന സമിതിയാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്.