വ്യവസായവും തടി കച്ചവടവും തകര്‍ച്ച നേരിടുകയാണെന്നും ഇതിനു പരിഹാരം വേണമെന്നും വടകര താലൂക്ക് സോമില്‍ ഓണേഴ്‌സ് ആന്റ് വുഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ വ്യവസായം തകര്‍ച്ച നേരിടുമ്പോള്‍ കെഎസ്ഇബിയുടെ സമീപനം കനത്ത പ്രഹരമാവുകയാണ്.
ഇതിനെ ആശ്രയിക്കുന്ന വലിയ ശതമാനം തൊഴിലാളികളും വഴിയാധാരമാവുന്നു. പണി വളരെ കുറവുള ഈ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ ഭീമന്‍ നിരക്ക് താങ്ങാനാവുന്നില്ല. ഈ വലിയ തൊഴില്‍ ആശ്രയ മേഖലയെ കേരള സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തണമെന്ന സമ്മേളനം അഭ്യര്‍ഥിച്ചു.
ജില്ല ജനറൽ സിക്രട്ടറി ഒ.വി.സി.ബോബന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രഷീത് കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ കെ.കെ നവാസ്, പ്രഭീഷ് തണ്ണീര്‍ പന്തല്‍, ഫിറോസ് കുറ്റ്യാടി, പി.ടി മുഹമ്മദ്, ചാത്തു തീക്കുനി, ശ്രിജേഷ് പുഷ്പക് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സിക്രട്ടറി സുധീഷ് അഴിയൂര്‍ സ്വാഗതവും ഉത്തമന്‍ നിത്യാനന്ദ നന്ദിയും പറഞ്ഞു.