നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് തൊഴില്‍മേള സംഘടിപ്പിച്ചു. 21 കമ്പനികള്‍ പങ്കെടുത്ത മേളയില്‍ ആയിരത്തോളം ഉദ്യോഗാര്‍ഥികളെത്തി. തൊഴില്‍ മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ദ്വര, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് അധ്യക്ഷര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സബിഷ നന്ദി പറഞ്ഞു.