സര്‍ക്കാരിന്റെ ഭരണം കൊണ്ട് ഉണ്ടായ കേരളത്തിന്റെ നേട്ടമെന്ന് ഡിസിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍. വടകരസപ്ലൈ ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ വിതരണം ഇത് വരെ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ മുന്‍ സര്‍ക്കാറുകള്‍ മാവേലി സ്റ്റോറുകള്‍ വഴി സബ്‌സിഡി കൊടുത്ത് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് വിലക്കയറ്റം നിയന്ത്രിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. ആശുപത്രികളില്‍ പേരിനു പോലും മരുന്നില്ലാത്ത അവസ്ഥ. മനുഷ്യ ജീവനുകള്‍ വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ വനം മന്ത്രിപാട്ടുപാടി ആര്‍ത്തുല്ലസിക്കയാണ്-അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ഇ.നാരായണന്‍ നായര്‍, കെ പി കരുണന്‍, പുറന്തോടത്ത് സുകുമാരന്‍, വി കെ പ്രേമന്‍, അഡ്വ. പി.ടി.കെ.നജ്മല്‍, ദുല്‍ക്കിഫില്‍, സി.നിജിന്‍,രഞ്ജിത്ത് കണ്ണോത്ത്, പി.എസ്.രന്‍ജിത്ത്കുമാ, പി.കെ. രതീശന്‍, നജീബ് താഴെ അങ്ങാടി, കെ.ജി.രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.