അവതാളത്തിലായതായി യുഡിഎഫ് നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കരാറുകാരുടെ ബില്ലുകള്‍ പാസാക്കാതെ മാറ്റി വെച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ കരാറുകാര്‍ പുതിയ പ്രവൃത്തി ഏറ്റെടുക്കുകയോ ഏറ്റെടുത്തവ ആരംഭിക്കുകയോ ചെയ്യുന്നില്ല.
സാങ്കേതിക അനുമതി കിട്ടിയ പ്രവൃത്തികള്‍ പോലും ചെയ്യാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. പദ്ധതി തുക വക മാറ്റുന്നതും പ്രവൃത്തി നടത്താന്‍ കരാറുകാര്‍ക്ക് തുക നല്‍കാത്തതും പ്രതിസന്ധിക്ക് കാരണമായി. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് സര്‍ക്കാര്‍ പിടിച്ച് വെച്ചത് മൂലം നേരത്തെ തയ്യാറാക്കിയ പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കിയിട്ടും ആ പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ സാധിക്കാത്തത് നഗരസഭയുടെ പിടിപ്പ്‌കേടുമൂലമാണെന്നും യുഡിഎഫ് വടകര നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി പറഞ്ഞു.
നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ.അസീസ്, എ.േ്രപ്രമകുമാരി, പി.വി.ഹാഷിം, സി.വി.പ്രദീശന്‍, പി.കെ.സി.അഫ്‌സല്‍, വി.വി.നിസാബി, റീജ പറമ്പത്ത്, പി.റൈഹാനത്ത്, പി.രജനി, അജിത ചീരാംവീട്ടില്‍, കെ.പി.ഷാഹിമ, കെ.കെ.ഫാസിദ, ടി.റജീന, പി.ടി.സത്യഭാമ, പി.ഫൗസിയ, സി.കെ.ശ്രീജിന എന്നിവര്‍ സംസാരിച്ചു.