കോഴിക്കോട്: ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍, മുക്കാളി, നാദാപുരം റോഡ് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ കോവിഡ്
ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രതിനിസമ്മേളനം എട്ടാം തിയതി ശനിയാഴ്ച കാലത്ത് 10 ന് പേരാമ്പ്ര ആര്യാ ടൂറിസ്റ്റ് ഹോമില്‍ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി.വീരാന്‍കുട്ടി, കെ.പി.രാധാകൃഷ്ണന്‍,
യൂസഫ് പള്ളിയത്ത്, രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, പി എ ബബീഷ്, പി.എം ഷുക്കൂര്‍, സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.