തിരുവനന്തപുരം: വെള്ളറടയില്‍ വയോധികനായ പിതാവിനെ എംബിബിഎസ് വിദ്യാര്‍ഥിയായ മകന് വെട്ടിക്കൊലപ്പെടുത്തി. നെ
യ്യാറ്റിൻകര വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്. മകന് പ്രജില്‍ (29) വെള്ളറട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍ പോലീസിന് മൊഴി നല്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാര്‍ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി
മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന പ്രജില്‍ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ സമയവും. ഇയാള്‍ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് വര്‍ഷങ്ങളായി കിളിയൂരില്‍ ബ്രദേഴ്സ് ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. മകള്‍ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം.