നാദാപുരം: പുറമേരി ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലേക്ക് (കുഞ്ഞല്ലൂര്‍) ഫെബ്രുവരി 24 ന്
നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി അഡ്വ: വിവേക് കൊടുങ്ങാംമ്പുറത്ത് നാമനിര്‍ദ്ദേശ പത്രിക നല്‍കി. പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തെരഞ്ഞെടുപ്പ് ഭരണാധികാരി മുമ്പാകെ അദ്ദേഹം ഇന്ന് നോമിനേഷന്‍ സമര്‍പിച്ചു.
സിപിഎം ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.ദിനേശന്‍. ടി.വി.ഗോപാലന്‍, കെ.പി.വനജ, ലോക്കല്‍ സെക്രട്ടറിമാരായ കെ.ടി.കെ.ബാലകൃഷ്ണന്‍, സി.പി.നിധീഷ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതി ലക്ഷ്മി, വൈസ് പ്രസിഡന്റ് സീന.ടി.പി. തുടങ്ങിയര്‍ പങ്കെടുത്തു.