തുണേരി : കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്
“കേരളവും ഇന്ത്യയിലാണ് ” എന്ന മുദ്രാവാക്യം ഉയർത്തി തുണേരി പോസ്റ്റ് ഓഫിസിനു മുന്നിൽ, യുത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊണ്ടുള്ള പ്രധിഷേധം
തുണേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ തുണേരി ഉദ്‌ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം പ്രസിഡന്റ് ടി.പി ജസീർ അധ്യക്ഷം വഹിച്ചു.
യു. കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി. കെ രജീഷ്, എം. ഹരിശങ്കർ, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, കെ. പി റഷീദ്, പ്രേം ജിത്ത് എന്നിവർ സംസാരിച്ചു.