വടകര: പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കൂടുതല്‍
കേന്ദ്രങ്ങളില്‍ പ്രകടനം.
പാര്‍ട്ടി നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ തിരുവള്ളൂരിലും മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവിലുമാണ് ഇന്ന് പ്രകടനം നടന്നത്. തിങ്കളാഴ്ച രാത്രി മണിയൂര്‍ പഞ്ചായത്തിലെ പാലയാട്ടും തുറശേരിമുക്കിലും പ്രകടനം നടന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചായിരുന്നു തിങ്കളാഴ്ചത്തെ പ്രകടനം.
ഈ പ്രകടനങ്ങള്‍ക്കു പിന്നാലെ സിപിഎം ജില്ലാ നേതൃത്വം മാധ്യമങ്ങളെ പഴിച്ചുകൊണ്ട് പ്രസ്താവന ഇറക്കുകയുണ്ടായി. പാര്‍ടിയില്‍ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയുള്ള പ്രചരണം വസ്തുതാബന്ധമില്ലാത്ത
ആരോപണങ്ങളാണെന്നും ഇവ മാധ്യമങ്ങള്‍ അടിച്ചുവിടുകയാണെന്നും ജാഗ്രത പാലിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെയാണ് രണ്ടിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടന്നത്.
കുടിപ്പക വെച്ചുപുലര്‍ത്താതെ ഒന്നിച്ചൊന്നായി മുന്നോട്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇന്ന് മുഴങ്ങിയത്. സഖാവിനെ ഒഴിവാക്കിയത് പ്രസ്ഥാനത്തിന് നേട്ടമെങ്കില്‍ അതെങ്ങനെയെന്ന് പറയണം. എന്നും മുദ്രാവാക്യം മുഴങ്ങി.
രണ്ടിടത്തും ഇരുപതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ തിരുവള്ളൂരിലും മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവിലുമാണ് ഇന്ന് പ്രകടനം നടന്നത്. തിങ്കളാഴ്ച രാത്രി മണിയൂര്‍ പഞ്ചായത്തിലെ പാലയാട്ടും തുറശേരിമുക്കിലും പ്രകടനം നടന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചായിരുന്നു തിങ്കളാഴ്ചത്തെ പ്രകടനം.
ഈ പ്രകടനങ്ങള്‍ക്കു പിന്നാലെ സിപിഎം ജില്ലാ നേതൃത്വം മാധ്യമങ്ങളെ പഴിച്ചുകൊണ്ട് പ്രസ്താവന ഇറക്കുകയുണ്ടായി. പാര്‍ടിയില്‍ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയുള്ള പ്രചരണം വസ്തുതാബന്ധമില്ലാത്ത

കുടിപ്പക വെച്ചുപുലര്‍ത്താതെ ഒന്നിച്ചൊന്നായി മുന്നോട്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇന്ന് മുഴങ്ങിയത്. സഖാവിനെ ഒഴിവാക്കിയത് പ്രസ്ഥാനത്തിന് നേട്ടമെങ്കില്‍ അതെങ്ങനെയെന്ന് പറയണം. എന്നും മുദ്രാവാക്യം മുഴങ്ങി.
രണ്ടിടത്തും ഇരുപതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
അതിനിടെ പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് വന്‍തോതില്‍ പരാതികള്‍ പ്രവഹിക്കുകയാണ്. കത്തായും ഇ- മെയിലായും വാട്സാപ്പ് സന്ദേശമായും ഒട്ടേറപ്പേര്‍ പരാതി അയച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിലേക്ക് തന്നെയാണ് പരാതികള്‍ അയച്ചത്. ചിലര്‍ സംസ്ഥാന നേതാക്കളെ നേരിട്ടു വിളിച്ചും പ്രതിഷേധം അറിയിച്ചു. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയും വടകര ഏരിയാ കമ്മിറ്റിയും യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. ഇത് ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെയാണ് പ്രതിഷേധ പ്രകടനങ്ങളും തുടരുന്നത്.