കേസില്‍ ഹോട്ടല്‍ ഉടമ ദേവദാസ് അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്തുവച്ച് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ മുക്കം പോലീസ് സ്റ്റേഷനിലെത്തിച്ചു. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒന്നാം പ്രതിയാണ് ദേവദാസ്. കൂട്ടുപ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസ്, സുരേഷ് എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്നയിടത്തേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.