വടകര: മണിയൂരിലെ മുതുവന യുപി സ്‌കൂള്‍ കുട്ടികള്‍ വേറിട്ടൊരു ദൗത്യത്തിലായിരുന്നു ഇന്ന്. കാന്‍സറിന്റെ കാര്യത്തില്‍
ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും ‘സ്ട്രീറ്റ് മ്യൂസിക്കല്‍ ഡ്രാമ’യുമായി പര്യടനം നടത്തി.
ലോക കാന്‍സര്‍ ദിനചാരണത്തിന്റെ ഭാഗമായി മുപ്പതോളം കുട്ടികളും അധ്യാപകരുമാണ് ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചത്. ലഹരി ഉപയോഗിക്കുന്നതും സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിതഉപയോഗവും കാന്‍സറിന് വഴി തുറക്കുകയാണെന്നതടക്കമുള്ള കാര്യം 12 മിനുട്ട് ദൈര്‍ഘ്യമുള്ള സ്ട്രീറ്റ് മ്യൂസിക്കല്‍ ഡ്രാമയിലൂടെ ഇവര്‍ പ്രേക്ഷകരുമായി
പങ്കുവെച്ചു.
നാടകവണ്ടിയുടെ ആദ്യ വേദി മണിയൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു. മുതുവന യുപിഎസ് പ്രധാനാധ്യാപകന്‍ ഇ.എം.ദിനേശ്കുമാറിന്റെ ആധ്യക്ഷതയില്‍ മണിയൂര്‍ ഹൈസ്‌കൂള്‍ എച്ച്എം രാജീവന്‍ വളപ്പില്‍കുനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.പി.ബാബു, എംപിടിഎ ചെയര്‍പേഴ്‌സണ്‍ സജിമി ലത്തീഫ്, എം.ഷിംജിത് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വടകര പുതിയ ബസ് സ്റ്റാന്‍ഡിലും മണിയൂരിലെ വിവിധ പ്രദേശങ്ങളിലും ഡ്രാമയുടെ അവതരണം നടന്നു. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി കാഴ്ചക്കാര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
മുതുവന യുപി സ്‌കൂള്‍ അധ്യാപകന്‍ സിദ്ധാര്‍ഥാണ് ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ സ്ട്രീറ്റ് മ്യൂസിക്കല്‍ ഡ്രാമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. അതുല്യ സലീഷ് നൃത്ത സംവിധാനം ഒരുക്കി. വിജേഷ് വി.കെ, നിഷ ഐ.കെ, സുനിഷ.പി എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പി.ടി.എ ആണ് നാടകവണ്ടി ഒരുക്കിയത്.