Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാര്‍ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം

February 4, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

 

കോഴിക്കോട്: സിപിഎം ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് ചില മുഖ്യധാരാ മാധ്യമങ്ങളിലും അതേറ്റുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിലും
നടക്കുന്ന പാര്‍ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു സിപിഎം ജില്ലാകമ്മറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
പാര്‍ടിയില്‍ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയാണ് ചില പരമ്പരാഗത കമ്യൂണിസ്റ്റ് വിരുദ്ധ
പത്രങ്ങളും ചാനലുകളും തോന്നലുകളും ഊഹങ്ങളും വെച്ച് വാര്‍ത്തയാക്കി കൊടുത്തുകൊണ്ടിരിക്കുന്നത്.
സിപിഎം പോലൊരു കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളന നടപടിക്രമമനുസരിച്ച് സമ്മേളന പ്രതിനിധികളാണ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
വടകരയില്‍ നടന്ന സമ്മേളനം അംഗീകരിച്ച 47 പേരുടെ പാനല്‍ പി.കെ.ദിവാകരന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അംഗീകരിച്ചതാണ്.
തന്നെ പാനലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന നിലയിലുള്ള വിവാദങ്ങളെ ഉയര്‍ന്ന കമ്യൂണിസ്റ്റ് സംഘടനാബോധത്തോടെ
പി.കെ.ദിവാകരന്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ജനാധിപത്യവിരുദ്ധമായ രീതിയില്‍ വസ്തുതാബന്ധവുമില്ലാത്ത ആരോപണങ്ങളാണ് മാധ്യമങ്ങള്‍ അടിച്ചുവിടുന്നത്.
നിയമനകോഴയില്‍ പങ്കുള്ളതുകൊണ്ടാണ് മുന്‍ എന്‍ജിഒ യൂണിയന്‍ നേതാവിനെ ജില്ലാകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണ് പത്രങ്ങള്‍ എഴുതിവിട്ടത്. ജില്ലാകമ്മറ്റി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. ഇതില്‍ മുന്‍ എന്‍ജിഒ യൂണിയന്‍ നേതാവിന് യാതൊരു ബന്ധവുമില്ലെന്നകാര്യം അറിയാത്തവരല്ല പത്രക്കാര്‍. ചില നിക്ഷിപ്തതാല്‍പര്യങ്ങളില്‍ നിന്ന് പാര്‍ടിക്കെതിരായി നുണ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലെ മാധ്യമധര്‍മ്മത്തെക്കുറിച്ച്
ഇത്തരം ലേഖകര്‍ ആലോചിക്കണമെന്നും പ്രസ്താവന പറയുന്നു.

RECOMMENDED NEWS

അന്താരാഷ്ട്ര ഫാഷന്‍ ഫിനാലെയില്‍ പങ്കെടുക്കാന്‍ 4 വടകരക്കാര്‍ വിയറ്റ്‌നാമിലേക്ക്

അന്താരാഷ്ട്ര ഫാഷന്‍ ഫിനാലെയില്‍ പങ്കെടുക്കാന്‍ 4 വടകരക്കാര്‍ വിയറ്റ്‌നാമിലേക്ക്

1 day ago

മഴ പെയ്തിറങ്ങി സാരംഗിന്റെ പാട്ടിനൊപ്പം

5 months ago
സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

1 month ago
വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal