വടകര: മൂരാട് പാലത്തിനുസമീപം വടകര മുനിസിപ്പല്‍ ഭാഗത്ത് നഷണല്‍ ഹൈവേയോട് ചേര്‍ന്ന് അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചയോടെയാണ് സംഭവം. അത്യുഷ്ണത്തില്‍ ഉണക്കപ്പുല്ലിനു തീ അതിവേഗം

പടര്‍ന്നുപിടിക്കുകയായിരുന്നു. ഇത് ആശങ്ക പരത്തിയെങ്കിലും വടകര ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ സംഘം നാട്ടുകാരുടെ സഹായത്താല്‍ തീ നിയന്ത്രണവിധേയമാക്കി. സീനിയര്‍ ഫയര്‍& റസ്‌ക്യു ഒഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജയ്‌സല്‍.പി.കെ, റിജീഷ് കുമാര്‍. എം.എം, ബിനീഷ്.വി.കെ, ലികേഷ്. വി, ആനന്ദ്.എം, ഫസലുള്ള.കെ. എന്നിവരടങ്ങിയ സംഘം തീ പൂര്‍ണമായും അണച്ചു.
