
നാദാപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് യാതൊരു പരിഗണനയും നല്‍കാത്തതിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി കല്ലാച്ചിയില്‍ പ്രകടനം നടത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി, സുഗതന്‍, ജലീല്‍ ചാലിക്കണ്ടി, സി.എച്ച്.ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.