
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി കാന്‍സര്‍ കെയര്‍ ദിനത്തില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
സംസ്ഥാന തലത്തില്‍ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ടു വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ ബോധവല്‍ക്കരണവും പരിശോധനകളും ഗ്രാമപഞ്ചായത്തിലും ഈ കാലയളവില്‍ നടപ്പാക്കുക എന്നതാണ് ഇതിലൂടെ

ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഭാസ്‌കരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം പി അഖില, വാര്‍ഡ് മെമ്പര്‍ വി കെ രവീന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന സ്വാഗതവും ജെഎച്ച്‌ഐ സത്യന്‍ നന്ദിയും പറഞ്ഞു.