
കോഴിക്കോട്: നഗരത്തില്‍ അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്. കൂളിമാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഏഴു പേര്‍ വിദ്യാര്‍ഥികളാണ്.
ഇന്ന് വൈകിട്ടാണ് അപകടം. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം
വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനു സാരമായി പരിക്കേറ്റു. ബസില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.