
വാണിമേല്‍: ടി.മൂസ എല്ലാവരേയും ഒന്നായി കണ്ട് മതേതരത്വം മുറുകെ പിടിച്ചു
പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുന്‍ കെപിസിസി അംഗം കെ.പി.രാജന്‍ അഭിപ്രായപ്പെട്ടു. ടി.മൂസ മാസ്റ്റര്‍ ആറാം ചരമ വാര്‍ഷികം വാണിമേല്‍ മാമ്പിലാക്കൂലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്കോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.
യു. കെ അഷ്റഫ്, കെ. കുഞ്ഞാലി, ജോസ് ഇരുപ്പക്കാട്ട്, കല്ലില്‍ കുഞ്ഞബ്ദുള്ള, കെ. ബാലകൃഷ്ണന്‍, ചള്ളയില്‍ കുഞ്ഞാലി, ഷെബി സെബാസ്റ്റ്യന്‍, യു.പി ജയേഷ് കുമാര്‍, കെ.കെ സമീര്‍, പി.എസ് ശശി, ബാലകൃഷ്ണന്‍ വിലങ്ങാട്, കെ. രാജന്‍, പുതിയോട്ടില്‍ കുഞ്ഞിമോയ്തു, അസ്ലം കല്ലില്‍, കെ.പി അബ്ദുല്ല, കെ.കെ ഹമീദ്, രാജന്‍ കമ്പ്‌ലിപാറ, രവീന്ദ്രന്‍ വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ലിബിത് നന്ദി പറഞ്ഞു.