Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലൈംഗിക പീഡന കേസ്: രാജി വെക്കണോയെന്ന് മുകേഷ് തീരുമാനിക്കട്ടെയെന്ന് പി.സതീദേവി

February 3, 2025
in പ്രാദേശികം
A A
ലൈംഗിക പീഡന കേസ്: രാജി വെക്കണോയെന്ന് മുകേഷ് തീരുമാനിക്കട്ടെയെന്ന് പി.സതീദേവി
Share on FacebookShare on Twitter

കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ മുകേഷ് എംഎല്‍എയ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച

സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജി വെച്ചാല്‍ മതി. ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്നും സതീദേവി പ്രതികരിച്ചു.

കോടതി രണ്ട് വര്‍ഷത്തിലധികം ശിക്ഷ വിധിച്ചാലാണ് എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടി വരിക. കേസിന്റെ വിചാരണ നടക്കട്ടെയെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

എറണാകുളം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ മരട് പോലീസ് കേസെടുക്കുകയായിരുന്നു.

RECOMMENDED NEWS

അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

2 months ago
മലിനജലം; മുനിസിപ്പാലിറ്റിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

മലിനജലം; മുനിസിപ്പാലിറ്റിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

2 months ago

വായനക്കൊപ്പം പച്ചക്കറി കൃഷിയും; നൂറ് വീടുകളില്‍ വിത്തു നല്‍കി തുഞ്ചന്‍ ലൈബ്രറി

5 months ago
ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal