Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്

February 3, 2025
in സാമ്പത്തികം
A A
നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്
Share on FacebookShare on Twitter

വടകര: സര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നെല്‍കൃഷി പുനഃസ്ഥാപിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍വയലുകളില്‍ നടവരമ്പുകളും ഇടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണമെന്ന് മഹാത്മ ദേശസേവാ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വരമ്പുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം പരന്നൊഴുകി നെല്‍ച്ചെടികളുടെ തട പൊട്ടിപ്പോകുന്നത് കാരണം വിളവില്ലാതാവുകയാണ്. മഴക്കാലങ്ങളില്‍ കൃഷിപരിപാലനത്തിനായി കൃഷിയിടങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നെല്‍കൃഷി നിലച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹരിതാമൃതം ജനറല്‍ കണ്‍വീനര്‍ പുറന്തോടത്ത് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍.കെ.അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.പി.പ്രസീത്കുമാര്‍ വരവ്ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. വിനോദ് ചെറിയത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കണ്ണോത്ത് നാരായണന്‍, ഡോ:പി.കെ.സുബ്രഹ്‌മണ്യന്‍, പി.എം.വല്‍സലന്‍, വി.പി.ശിവകുമാര്‍, കെ.ഗീത, പി.രജനി, വി.പി.ചിത്രാഭായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RECOMMENDED NEWS

കഥയും കവിതയും ലേഖനങ്ങളുമായി ‘കൂകിപ്പായും തീവണ്ടി’; വടകരയില്‍ പ്രകാശനം ചെയ്തു

5 months ago
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

3 months ago
അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

4 weeks ago
ഗാനങ്ങള്‍ കൊണ്ട് പി.ഭാസ്‌കരന്‍ ഐക്യകേരളം സൃഷ്ടിച്ചു: വി.ടി.മുരളി

ഗാനങ്ങള്‍ കൊണ്ട് പി.ഭാസ്‌കരന്‍ ഐക്യകേരളം സൃഷ്ടിച്ചു: വി.ടി.മുരളി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal