വടകര: സമ്പൂര്‍ണമായി കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനും കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്റെയും സുരേഷ്
ഗോപിയുടേയും നിരുത്തരവാദപരമായ പ്രസ്താവനക്കുമെതിരെ സിപിഐ വടകരയില്‍ പ്രകടനവും പ്രതിഷേധകൂട്ടായ്മയും സഘടിപ്പിച്ചു. സംസംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടന്ന കൂട്ടായ്മ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി ഇ.രാധാകൃഷ്ണന്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് സി രാമകൃഷ്ണന്‍, പി സജീവ് കുമാര്‍, വി പി രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
