വടകര: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പി.കെ.ദിവാകരനെ ഒഴിവാക്കിയതിനെതിരെ പരസ്യപ്രതിഷേധം. പി.കെ.ദിവാകരന്റെ
നാടായ മണിയൂരില്‍ പ്രകടനം നടന്നു. മുപ്പതിലേറെ പേരാണ് തിങ്കളാഴ്ച രാത്രി പാലയാടും തുറശ്ശേരിമുക്കിലും നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്.
കോഴിക്കോട് ജില്ലയിലാകെ സിപിഎമ്മിന്റെ വളര്‍ച്ചക്ക് അഹോരാത്രം പ്രവര്‍ത്തിച്ച ദിവാകരന്‍ മാസ്റ്ററെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിക്കുക എന്നആഹ്വാനമാണ് പ്രകടനത്തില്‍ മുഴങ്ങിയത്. ”ആയിരമായിരം ധീരന്മാര്‍ രക്തം നല്‍കി, ജീവന്‍ നല്‍കി പോറ്റി വളര്‍ത്തിയ പ്രസ്ഥാനത്തെ തോന്നുംപോലെ നടത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. അനുവദിക്കുകയില്ല ഞങ്ങള്‍”
എന്നും പ്രകടനത്തില്‍ ഉയര്‍ന്നു.
മൂന്ന് ദിവസങ്ങളിലായി വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് അണികള്‍ക്കും മിക്ക നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത നടപടിയായിപ്പോയി. ഇതിനെതിരെ ശക്തമായ അമര്‍ഷമാണ് അണികളില്‍ ഉയരുന്നത്. ജില്ലാ സമ്മേളനം കഴിഞ്ഞ് മൂന്നാം നാള്‍ തന്നെ ഈ അമര്‍ഷം പരസ്യ പ്രകടനമായി മാറുകയും ചെയ്തിരിക്കുകയാണ്.