കക്കട്ടില്‍: 16 ദിവസം നീണ്ടു നില്‍ക്കുന്ന അമ്പലകുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രോത്സവം തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രം
തന്ത്രി തരണനല്ലൂര്‍ പത്മനാഭനൂണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തുടങ്ങി. ആചാര്യവരണം, വാസ്തു കലശാഭിഷേകം, പൂണ്യാഹം, അത്താഴ പൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് വടകര സപ്തസ്വരയുടെ ഭക്തി ഗാനസുധ അരങ്ങേറി.
13 ന് രാവിലെ ധ്വജപ്രതിഷ്ഠയും വൈകീട്ട് ഉത്സവ കൊടിയേറ്റവും നടക്കും. 14 ന് മഹാഗണി പതിഹോമം. 15 ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സദസ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മുഖ്യഭാഷണം നടത്തും. 17 ന് പള്ളിവേട്ട. 18 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
വടകര ധ്വനിയുടെ സംഗീതാര്‍ച്ചന, മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, സുധന്‍ കൈവേലിയുടെ
കലയിലുടെ ഒരു യാത്ര, എം.എം ട്രസ്റ്റിന്റെ ഉപാസന സംഗീത ഷോ, ഷീജ അരുണ്‍ കോഴിക്കോടിന്റ ഭരതനാട്യം, രഞ്ജു ചാലക്കുടിയുടെ വൈറല്‍ ബീറ്റ്‌സ് ഗാനമേള എന്നിവ വിവിധ ദിവസങ്ങളില്‍ അരങ്ങേറും. ഫെബ്രുവരി എട്ടിന് കലവറ നിറയക്കല്‍ ഘോഷയാത്രയും 10 ന് രാവിലെ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണവും നടക്കും.
തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രത്തിലെത്തിയ തന്ത്രിയെ മധുസുദനന്‍ വളയം, കുനിയില്‍ അനന്തന്‍, എടത്തില്‍ ദാമോദരന്‍, ശ്രീജിത്ത് എലിയാറ, എം.ടി. രവീന്ദ്രന്‍, വാസു കരിമ്പാച്ചേരി, ടി.എം.കുമാരന്‍, ബാലകൃഷ്ണന്‍ മൊകേരി തുടങ്ങിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും ഭക്തജനങ്ങളും സ്വീകരിച്ചു.
-ആനന്ദന്‍ എലിയാറ