വടകര: ഭാരതം ലോകത്തിനുമുന്നില്‍ കാഴ്ചവച്ച മഹത് വാക്കാണ് അഹിംസയെന്ന് ചലച്ചിത്ര താരവും നിരവധി ഡോക്യുമെന്ററി
കളില്‍ ഗാന്ധി വേഷമണിഞ്ഞ നടനുമായ ജോര്‍ജ് പോള്‍ അഭിപ്രായപ്പെട്ടു.
വടകരയില്‍ ഗാന്ധി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പന പാലം അധ്യക്ഷത വഹിച്ചു. മനുഷ്യസമൂഹത്തിന് നാളത്തെ വഴി കാണിക്കുന്നതിന് ഗാന്ധി ദര്‍ശനം മാത്രമേ
ഉപകരിക്കൂ എന്നും മഹാത്മാവ് ഓരോ മനുഷ്യരിലുമുണ്ടെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. മോഹനന്‍ പി.എം, അനൂപ് കാരപ്പറ്റ എന്നിവര്‍ സംസാരിച്ചു.