Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വാക്ക്തര്‍ക്കത്തിനു പിന്നാലെ യുവാവിനെ വെട്ടിപരിക്കേല്‍പിച്ചു; പ്രതി പിടിയില്‍

February 3, 2025
in പ്രാദേശികം
A A
വാക്ക്തര്‍ക്കത്തിനു പിന്നാലെ യുവാവിനെ വെട്ടിപരിക്കേല്‍പിച്ചു; പ്രതി പിടിയില്‍
Share on FacebookShare on Twitter


കൊയിലാണ്ടി: വാക്കുതര്‍ക്കത്തിനു പിന്നാലെ കുറുവങ്ങാട് സ്വദേശി മന്‍സൂറിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്.
കുറുവങ്ങാട് ജനുവരി 29നായിരുന്നു അക്രമസംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ചാണ് ഷാജഹാന്‍ കൊടുവാള്‍കൊണ്ട് വെട്ടിയത്. തലയ്ക്കാണ് വെട്ടേറ്റത്.
മന്‍സൂറും മറ്റൊരു സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ് പ്രശ്‌നം. സുഹൃത്തിന്റെ സുഹൃത്തായ ഷാജഹാന്‍ മന്‍സൂറിനെ ശരിയാക്കി കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രണം. മന്‍സൂറിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പിന്നോട്ട് മാറുകയും സുഹൃത്തുക്കള്‍ ഷാജഹാനെ പിടിച്ച് മാറ്റുകയും ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊയിലാണ്ടി എസ്‌ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
–സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

2 months ago
എല്‍ഇഡി തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഐടിഐ നൈപുണ്യകര്‍മസേന

എല്‍ഇഡി തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഐടിഐ നൈപുണ്യകര്‍മസേന

1 month ago
ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

5 days ago
റോഡിന് മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ പേര് നല്‍കണം: ആര്‍ജെഡി

റോഡിന് മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ പേര് നല്‍കണം: ആര്‍ജെഡി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal