
തിരുവള്ളൂര്‍: തിരുവള്ളര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ഹര്‍ഷം’ വിവിധ പരിപാടികളോടെ നടന്നു. അവശതകള്‍ മറന്ന്
കുട്ടികള്‍ ആടിപ്പാടി. നടനും വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ നിധിന്‍ മുരളി ഉദ്ഘാടനം ചെയ്തു. ശാരീരിക അവശകതകള്‍ കൊണ്ട് അവസരങ്ങള്‍ പരിമിതപ്പെട്ടുപോയ ഭിന്ന ശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മാനസിക പിരിമുറക്കം കുറക്കുന്നതിനും ജീവിത വരുമാനം കണ്ടെത്തുന്നതിനുമായുള്ള അവസരങ്ങള്‍ കൂടുതല്‍ രൂപപ്പെട്ട് വരണമെന്ന് ഉദ്ഘാടകന്‍
അഭിപ്രായപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജറ, ബ്ലോക്ക് മെമ്പര്‍
പി.സി.ഷീബ, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ കെ.വി.ഷഹനാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, മുന്‍ വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍, രമ്യ പുലക്കുനിമ്മല്‍, പി.പി.രാജന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നയന, പ്രജിന എന്നിവര്‍ പ്രസംഗിച്ചു.