Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; അന്വേഷണം ഊര്‍ജിതം

February 1, 2025
in പ്രാദേശികം
A A
വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; അന്വേഷണം ഊര്‍ജിതം
Share on FacebookShare on Twitter

പേരാമ്പ്ര: നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീടിന് നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. അഞ്ചാം വാര്‍ഡില്‍ ഡിവൈഎഫ്‌ഐ  കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ജഗന്റെ വീടിനു നേരെയാണ് അക്രമം. ജഗനും  ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സഹോദരി സ്‌നേഹയും അമ്മയുമാണ് വീട്ടിലുള്ളത്. ജഗന്റെ അച്ഛന്‍ ഗിരീഷ് വിദേശത്താണ്.
പുറത്തുനിന്ന് കനത്ത ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും അജ്ഞാതര്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. ജഗന്‍ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു.
തൊട്ടടുത്ത ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതിന് നേരത്തെ ഇവരെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാകാം അക്രമമെന്ന്‌  സംശയിക്കുന്നു.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പിന്നീട് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

RECOMMENDED NEWS

പുഴ കയ്യേറ്റം: ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍ന്നു, ഇനി സമര പരമ്പരകള്‍

പുഴ കയ്യേറ്റം: ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍ന്നു, ഇനി സമര പരമ്പരകള്‍

4 months ago
റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

5 months ago
റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി എമ്പുരാന്‍; ടിക്കറ്റ് വിതരണത്തിന് തുടക്കം കുറിച്ച് ഗോകുലം ഗോപാലന്‍

റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി എമ്പുരാന്‍; ടിക്കറ്റ് വിതരണത്തിന് തുടക്കം കുറിച്ച് ഗോകുലം ഗോപാലന്‍

3 months ago
എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി

എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal