കൊയിലാണ്ടി: മലബാറിലെ ഗജറാണിമാര്‍ക്കായി കൊയിലാണ്ടിയില്‍ ആനയൂട്ട് നടത്തി. കൊയിലാണ്ടി കൊരയങ്ങാട് തെരു
ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന്റെ ഭാഗമായാണ് ആനയൂട്ട്.
താലപ്പൊലിദിവസമായ ഇന്നു രാവിലെ ക്ഷേത്രമൈതാനിയില്‍ പിടിയാനകള്‍ക്കായി നടന്ന ആനയൂട്ട് ഗാംഭീര്യമായി. മലബാറില്‍ ആദ്യമായാണ് പിടിയാനകള്‍ക്കായി ആനയൂട്ട് നടത്തുന്നത്. ഗജറാണിമാരായ കളിപ്പുരയില്‍ ശ്രീദേവി, ഉഷശ്രീ ബാലുശ്ശേരി, പള്ളിക്കല്‍ ബസാര്‍ മിനിമോള്‍, വടക്കേകര റാണി. ഉമാമഹേശ്വര്‍ മഠം ഉമാദേവി തുടങ്ങിയ സഹ്യപുത്രിമാര്‍ ആനയൂട്ടില്‍ അണിനിരന്നു. ചടങ്ങ് കാണാന്‍ വന്‍ജനാവലി എത്തി.
കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ശിവന്‍, റോബിഷ് വടകര, ഒ.കെ.ബാലകൃഷ്ണന്‍, കെ.കെ.വിനോദ്, വി.മുരളി കൃഷ്ണന്‍, രസ്ജിത് ലാല്‍, ആര്‍, സുധീഷ്, പി.കെ.സുമിത്, എസ്.അഭിമന്യൂ എന്നിവര്‍ നേതൃത്വം നല്‍കി.
-സുധീര്‍ കൊരയങ്ങാട്