വടകര: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.അംബികയുടെ അധ്യക്ഷതയില്‍ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ സജീവന്‍ ചെമ്മരത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കവയിത്രി ടി.എച്ച്.ലളിതയെ ആദരിച്ചു. സി.രഞ്ജിനി, എന്‍.കെ.രവീന്ദ്രന്‍, എ.ഭാസ്‌കരന്‍, എം.സുരേഷ് ബാബു, ടി.കെ.രതീശന്‍, കെ.എം.ശശിധരന്‍, പി.ഇബ്രാഹിം, പി.കെ.പുഷ്പവല്ലി, കെ.പി.നജീബ് എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്പിഎ മെമ്പര്‍മാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.