വടകര: വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം
ആവശ്യപ്പട്ടു. നെഫ്രാളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തസ്തികയില്‍ സോക്ടര്‍മാരുടെ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നതുമൂലം രോഗികള്‍ വലയുന്നു. ജീവനക്കാരുടെ അഭാവം അടക്കമുള്ള വിഷയങ്ങള്‍ സമിതി അംഗം പി.സുരേഷ് ബാബുവാണ് ഉന്നയിച്ചത്. താലൂക്ക് ആശുപത്രി ജില്ലാതലത്തില്‍ ഉയര്‍ത്തിയെങ്കിലും അതിന് ആവശ്യമായ രീതിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാതതാണ് ഈ ആതുര കേന്ദ്രത്തിലെ പ്രധാന പ്രശ്നമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ കോവിഡിന് മുമ്പ് നിര്‍ത്തിയ മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ പാത നിര്‍മാണം മൂലം ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ ട്രെയിനുകള്‍ നിര്‍ത്തേണ്ടത് യാത്രക്കാര്‍ക്ക് ആവശ്യമാണെന്ന് പ്രശ്നം സമിതിയില്‍ ഉന്നയിച്ച അംഗം പ്രദീപ് ചോമ്പാല പറഞ്ഞു. സ്റ്റോപ്പിന്റെ കാര്യം പാലക്കാട്
റെയില്‍വെ ഡിവിഷണല്‍ മാനേജറെ അറിയിക്കും. മയ്യഴി പുഴയുടെ ഒരു ഭാഗം പുര്‍ണ്ണമായി മണ്ണിട്ട് നികത്തിയതായി പുഴ സംരഷണ സമിതി സെക്രട്ടറി ജാഫര്‍ വാണിമേല്‍ സമിതി യോഗത്തില്‍ പരാതി നല്കി. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാവശ്യമായ വിധം പുഴയും പുഴയോരവും പൂര്വസ്ഥിതിയാക്കണമെന്നും ആവശ്യമുയര്‍ന്നു. റവന്യൂ വകുപ്പ് ഈ കാര്യത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് സമിതി അംഗങ്ങള്‍ തുറന്നടിച്ചു. വടകര ലിങ്ക് റോഡില്‍ ബസ് നിര്‍ത്തിയിടുന്നത് അവസാനിപ്പിച്ച് പഴയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന് സമിതി അംഗം പി പി രാജന്, വടകര മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് എം അബ്ദുള്‍ സലാം എന്നിവര്‍ ആവശ്യപ്പെട്ടു. പ്രശ്നം മുന്‍സിപ്പല്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് തഹില്‍ദാര്‍ ഡി.രഞ്ജിത്ത് പറഞ്ഞു. ആവശ്യത്തിന് ബസ്സുകള്‍ നിര്ത്തിയാടാനും സര്‍വീസ് നടത്താനും പഴയ സ്റ്റാന്റില്‍ സൗകര്യമുണ്ടെന്ന് അംഗങ്ങള്‍ ചുണ്ടിക്കാണിക്കാട്ടി. സമിതി അംഗം സി.കെ.കരീം അധ്യക്ഷനായി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍
പത്മിനി, സമിതി അംഗങ്ങളായ ടി വി ഗംഗാധരന്, ബിജു കായക്കൊടി എന്നിവര്‍ സംസാരിച്ചു